Malayalam lyrics
ഓടക്കുഴലേ... ഓടക്കുഴലേ... ഓമനത്താമര കണ്ണന്റെ ചുംബന പൂമധു നുകര്‍ന്നവളേ രാഗിണി നീ അനുരാഗിണി മറ്റൊരു രാധയോ രുഗ്മിണിയോ (ഓടക്കുഴലേ... ) എത്ര മധുമയ ചുംബന പുഷ്പങ്ങള്‍ ചാര്‍ത്തിച്ചു നിന്നെ കണ്ണന് (2) ആനന്ദ ഭൈരവി രാഗ നിലാവായ് നിന് ആത്മാവലിഞ്ഞൊഴുകി ആത്മാവലിഞ്ഞൊഴുകി (ഓടക്കുഴലേ... ) കണ്ണന്റെ കയ്യിലെ പുല്ലാങ്കുഴലെ നീ പുണ്യവതിയല്ലോ (2) മോഹനരാഗ സുധാരസത്തിനായ് നീ ദാഹിച്ചു നില്‍ക്കയല്ലോ നീ ദാഹിച്ചു നില്‍ക്കയല്ലോ (ഓടക്കുഴലേ... ) പൊന്നംഗുലികളായ് നിന് കണ്ണ് പൊത്തുമ്പോള്‍ നിന്നെ തഴുകിടുമ്പോള്‍ (2) നീലാംബരി രാഗ നീഹാര ശ്രീകര മാലകള്‍ നീ അണിവൂ മാലകള്‍ നീ അണിവൂ (ഓടക്കുഴലേ... )
Song details
Music: എം ജി രാധാകൃഷ്ണൻ
Raaga: ബിഹാഗ്ആനന്ദഭൈരവിമോഹനംആഭേരി
Film/album: ലളിതഗാനങ്ങൾ
- Singer: കെ എസ് ബീന
- Film / album: ലളിതഗാനങ്ങൾ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഒ എൻ വി കുറുപ്പ്