Malayalam lyrics
ഒരു ചുംബനം ഒരുമധുചുംബനം എന്നധരമലരില് വണ്ടിന് പരിരംഭണം കൊതിച്ചു ഞാനാകെത്തരിച്ചു.. നിന്നോടതുരയ്ക്കുവാന് എന് നാണം മടിച്ചു കുളിര്കോരിയുണരുന്ന മലര്വാടിയില് അന്നുകളിചൊല്ലി നീ നിന്ന പുലര്വേളയില് ഒരുനൂറുസ്വപ്നങ്ങള് വിടര്ത്തുന്ന പൂമുല്ലത്തണലില് ഞാന് മറ്റൊരു ലതയാകവേ വിറച്ചൂ മാറിടം തുടിച്ചൂ.... നിന്നോടതുരയ്ക്കുവാന് എന് നാണം മടിച്ചൂ.. ഒരു ചുംബനം...... ഉടല് കോരിത്തരിയ്ക്കുന്ന കുളിര്ത്തെന്നലില് അന്നു വിടചൊല്ലി നീനിന്ന നിറസന്ധ്യയില് ഒരുകോടി നുരപ്പൂക്കള് വിടര്ത്തുന്നൊരലയാഴിക്കരയില് ഞാന് മറ്റൊരു തിരയാകവേ അടുത്തൂ കണ്മുന തൊടുത്തൂ... നിന്മാറില് പതിയ്ക്കുവാന് എന് നാണം മടിച്ചൂ... ഒരു ചുംബനം...
Song video
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: റാണിചന്ദ്ര, ടി എസ് മുത്തയ്യ
വരികൾ: ശ്രീദേവി
Album: ദൃക് സാക്ഷി
- Singer: എസ് ജാനകി
- Film / album: ദൃക് സാക്ഷി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി