Malayalam lyrics
ഓർമ്മ വേണം ഓർമ്മ വേണം ഓരോ നിമിഷവുമേ ഓടിയണയും പൈങ്കിളിയേ നീ കൂടു കൂട്ടിയ നിലയം നീ കൂടു കൂട്ടിയ ഹൃദയം ഓർമ്മ വേണം തെന്നലിളകി തേൻ മഴ പെയ്യും രാവും ഒരോ മലരിലും ഓരോ തളിരിലും ഒളിവീശുന്ന നിലാവും ആയിരം ആയിരം ആശകളാലെ അരികിലണയുമീ രാവും ഇരുഹൃദയങ്ങളിലൊന്നായി വീശിയ ഓരോ കുഞ്ഞു കിനാവും ഓർമ്മ വേണം ഓർമ്മ വേണം ഓരോ നിമിഷവുമേ ഒരു ചെറുഹൃദയം കൈത്തിരിയേന്തി കാത്തിരിക്കും നിന്നെ ആ കാലം പോകിൽത്തന്നെ..... ഓർമ്മ വേണം ഓർമ്മ വേണം ഓരോ നിമിഷവുമേ ഓടിയണയും പൈങ്കിളിയേ നീ കൂടു കൂട്ടിയ നിലയം നീ കൂടു കൂട്ടിയ ഹൃദയം ഓർമ്മ വേണം തെന്നലിളകി തേൻ മഴ പെയ്യും രാവും ഒരോ മലരിലും ഓരോ തളിരിലും ഒളിവീശുന്ന നിലാവും ആയിരം ആയിരം ആശകളാലെ അരികിലണയുമീ രാവും ഇരുഹൃദയങ്ങളിലൊന്നായി വീശിയ ഓരോ കുഞ്ഞു കിനാവും ഓർമ്മ വേണം ഓർമ്മ വേണം ഓരോ നിമിഷവുമേ ഒരു ചെറുഹൃദയം കൈത്തിരിയേന്തി കാത്തിരിക്കും നിന്നെ ആ കാലം പോകിൽത്തന്നെ.....
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: -
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി, kunjubi33
Album: പാവപ്പെട്ടവൾ
- Film / album: പാവപ്പെട്ടവൾ
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ