Malayalam lyrics
ഊഞ്ഞാലേ പൊന്നൂഞ്ഞാലേ മുത്തിയമ്മ മുട്ടയിട്ടു മുട്ട തോണ്ടി തോട്ടിലിട്ടു രാരിരോ രാരിരാരോ (ഊഞ്ഞാലേ ...) തോട്ടിലാകെ കൈത വന്നു പയ്യു വന്നു കൈത തിന്നു (തോട്ടിലാകെ) കൈനിറയെ പാലുംതന്നു രാരിരോ രാരിരാരോ (ഊഞ്ഞാലേ ...) പാലെടുത്ത് പായസം വച്ചു പാവിരിച്ചു കിണ്ണംവച്ചു (പാലെടുത്ത് ) പഞ്ചസാര വേറെവച്ചു രാരിരോ രാരിരാരോ ഉണ്ണുവാന്‍ ആരാരുണ്ട് ? ഉണ്ണിയുണ്ട് ഞാനുമുണ്ട് ( വല്യപ്പന്‍ എങ്ങോപോയി! രാരിരോ രാരിരാരോ (ഊഞ്ഞാലേ ...)
Song information
വർഷം: 1964
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല
വർഗ്ഗീകരണം: താരാട്ടുപാട്ടുകൾ
അഭിനേതാക്കൾ: അംബിക സുകുമാരൻ
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: കല്യാണി
Album: ആദ്യകിരണങ്ങൾ
Explore this song
- Film / album: ആദ്യകിരണങ്ങൾ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ