Malayalam lyrics
ഒന്നാണുനാമെല്ലാമൊന്നാണു പാരിതില്‍ ഒന്നിലും സൃഷ്ടിയില്‍ ഭേദമില്ലാ എന്നാലും സ്വാര്‍ഥസമുദായം മര്‍ത്ത്യനീ ഏകുവതെന്തിനി ഭേദമെല്ലാം ചുറ്റുപാടിന്നൊത്തു മാറുന്നു മാനുഷര്‍ കുറ്റങ്ങള്‍ ചെയ്‌വാന്‍ പിറന്നതല്ലാ ഒന്നാണുനാമെല്ലാമൊന്നാണു പാരിതില്‍ ഒന്നിലും സൃഷ്ടിയില്‍ ഭേദമില്ലാ ആഴമിയന്നൊരു ജീവിത വന്‍ കടല്‍ ആശയാം തോണിയാല്‍ പിന്നിടുവാന്‍ ആഞ്ഞുകുതിക്കും മനുഷ്യ വികാരങ്ങള്‍ ആയിരമായിരം വന്‍ തിരയായ് വിധിയാകും വന്‍ പാറക്കെട്ടുകളില്‍ ഹാ മുട്ടി ച്ചിതറുന്നതാരുടെ കുറ്റമാകും പണമേ മനുഷ്യന്റെ ഗുണമെന്നു ചിന്തിച്ചു കനിവറ്റു പാരില്‍ നീ വാണിടുമ്പോള്‍ പട്ടിണിപ്പാവത്തിനന്നം കൊടുക്കാതെ പട്ടണിഞ്ഞാടിത്തകര്‍ത്തിടുമ്പോള്‍ ഉടമത്തവുമടിമത്തവും ഉണ്ടാക്കീയസമത്തം ഉലകിന്നരുളും സമുദായമേ നീയോ നിന്‍ നിയമത്തിന്നെതിര്‍ന്നിന്നവരോ ചൊല്ലു ആ ജയില്‍പ്പുള്ളി ... ആ ജയില്‍പ്പുള്ളി ജയില്‍പ്പുള്ളിയായ്
Song details
വർഷം: 1957
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ, പി ലീല
വിശദവിവരങ്ങൾ: കാർകോടകൻ
വിഡിയോ: ഗാനസ്നേഹി
Album: ജയിൽപ്പുള്ളി
- Film / album: ജയിൽപ്പുള്ളി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ