Malayalam lyrics

ഓടക്കുഴല്‍ വിളി മേളം കേട്ടാല്‍
ഓളങ്ങളിളകും യമുനയില്‍
എന്റെ മനസ്സൊരു കാളിന്ദിയാകാന്‍
ഓടിവരൂ കണ്ണാ രാഗമായ്
ഒഴുകി വരൂ കണ്ണാ (ഓടക്കുഴല്‍)
ചന്ദനചര്‍ച്ചിത മന്ദസമീരനില്‍
വൃന്ദാവനിക വിളങ്ങും
കുണ്ഡലമണിയും കാതില്‍ ഭാസ്കര
മണ്ഡല ശോഭ തിളങ്ങും
ഗോപികള്‍ ഗോകുലപാലനു വേണ്ടി
നീരദശയ്യ വിരിയ്ക്കും
കൃഷ്ണാ കൃഷ്ണാ
പീതാംബരധാരീ വനമാലീ (ഓടക്കുഴല്‍)
നീലപ്പീലികള്‍ ചൂടിയ മുടിയില്‍
നിത്യസുഗന്ധം നിറയും
നീലപ്പീലികള്‍ ചൂടിയ മുടിയില്‍
നിത്യസുഗന്ധം നിറയും
നീലോല്പലമലര്‍ മിഴിയില്‍‍ നിര്‍വൃതി
നീലഗഗനമായ് വിരിയും
ജീവാത്മാവുകള്‍ പരമാത്മാവിൽ
ജന്മരഹസ്യം തിരയും
കൃഷ്ണാ കൃഷ്ണാ
പീതാംബരധാരീ വനമാലീ (ഓടക്കുഴല്‍)

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: എസ് ജാനകി

വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി

Album: ദൃക് സാക്ഷി