Malayalam lyrics

നിറസന്ധ്യയേകിയൊരു പൂവാട..
ഉടയാതെ ചൂടുവാൻ പൂമേടു്
പകലിൻ പൊൻതിരിയൂതുന്നു
പകലവനെങ്ങോ മായുന്നു
പഴകിയ ചേലയഴിക്കുമ്പോൾ
പനിമതി വന്നേ മാനത്ത്
ലലലാല ലാലലാ ലലലാല ലാലലാ...
ലലലാല ലാലലാ ലലലാല ലാലലാ...
നിറസന്ധ്യയേകിയൊരു പൂവാട
പാർ‌വ്വണബിംബം.. പുഞ്ചിരി തൂകി
അവളോടൊരു കളി ചൊല്ലാൻ ...അരികിലണഞ്ഞു (2)
നിറയും നാണത്തിൽ പുതിയ ചേലയായി
ഉടലു മൂടുമീ നേരത്ത് ..
നിറഞ്ഞ മാറിടം തുകിലിൽ മൂടുവാൻ
മറന്നുപോയി നീ അയ്യയ്യേ..
ലലാലാലലാ ലലാലാലലാ ..ലല
ലലാലാലലാ
നിറസന്ധ്യയേകിയൊരു പൂവാട
മാമലയാകെ.. മലരിതൾ പൂത്തു..
മണിമാറിൽ നറുമഞ്ഞിൻ പുടവയുടുത്തു (2)
കരളിൽ മോഹത്തിൻ കവിത പാടിയെൻ
കുടിലിലെത്തിയ സ്വപ്നത്തിൻ
ചിറകിലേറുവാൻ നിറയും നാണത്തിൽ
മറന്ന പെണ്ണിനെ പോലെ ഞാൻ..
 ലലാലാലലാ ലലാലാലലാ ..ലല
ലലാലാലലാ
നിറസന്ധ്യയേകിയൊരു പൂവാട..
ഉടയാതെ ചൂടുവാൻ പൂമേടു്
പകലിൻ പൊൻതിരിയൂതുന്നു
പകലവനെങ്ങോ മായുന്നു
പഴകിയ ചേലയഴിക്കുമ്പോൾ
പനിമതി വന്നേ മാനത്ത്
ലലലാല ലാലലാ ലലലാല ലാലലാ...
ലലലാല ലാലലാ ലലലാല ലാലലാ...

Song video

Watch on YouTube

Song details

Music: ശ്യാം

Film/album: സംഘം