Malayalam lyrics
ആ...ആ.... നീയറിഞ്ഞോ രാക്കിളിയേ നാടറിഞ്ഞ മംഗലം നാണം ചിന്നി ചുവക്കണ കണ്ണിലു ഒരു മംഗല്യ പൂവിൻ്റെ താഴ്‌വര ചേർന്ന് പാടാൻ ഓടിവാ ചോടുവെയ്ക്കാൻ കൂടെ വാ ഇവൾ നെഞ്ചിലൊളിപ്പിച്ച പാട്ടിലെ ചെറു കള്ളനെ തേടുവാൻ ഓടിവാ ആടാട് പെണ്ണെ നീ ആതിര കാറ്റുപോൽ ആടിചുവടു വെച്ചാടാട് നല്ല കല്ല്യാണ ചോടു വെച്ചാടാട് ആ...ആ... മഞ്ചാടി മിഴിയേ തേനൂറും ഉള്ളിലെ ഇരവും മാഞ്ഞുതീരും മാരൻ നിൻ ചാരെയെത്തും കണ്ണാടി കവിളിൽ ചെമ്മാന ചോപ്പു വീശും പിന്നേതോ പൂങ്കിനാവിൻ ചിറകേറും മാനമെത്തും മഞ്ചാടി മിഴിയേ പെണ്ണേ ആ....ആ... ഏ.... ഏ....
Song information
വർഷം: 2026
സംഗീതം: സി ജെ കണ്ണൻ
ഗാനരചന: മുഹാദ് വെമ്പായം
ഗായകർ: നിഫാ ജഹാൻ, ജോബി തോമസ്, ആതിര, ഭദ്ര, വീണ, മെർലിൻ, മിൽട്ടൺ, വിവേക്, ജോബി
വരികൾ: ഗാനസ്നേഹി
യൂട്യൂബ് ഓഡിയോ: ജി എ ജോസ്, അജയ് മേനോൻ
Album: അവൾ
Explore this song
- Film / album: അവൾ
- Composer: സി ജെ കണ്ണൻ
- Lyricist: മുഹാദ് വെമ്പായം