Malayalam lyrics

കറു കറു കർക്കിടക രാവിൻ
പെരു പെരു പെരുമഴ വീണ്
കവിളത്തെ കണ്ണീരുപ്പ് കലർ-
ന്നൊരു കടലായ് പൊന്തീട്ടും
ഇയ്യെന്തേ മിണ്ടാഞ്ഞു
യേനുണ്ടേ മിണ്ടീട്ടുള്ളൂ
കണ്ണോണ്ടും ഉള്ളോണ്ടും
കണ്ണോണ്ടും ഉള്ളോണ്ടും
കരിഞ്ഞൊട്ടിയ കാടും താണ്ടി
കതിരാടാപ്പാടോം താണ്ടി
കൂരപ്പഴുതെത്തിയ ചെന്തീ-
ക്കാറ്റേറ്റുടൽ വെന്തിട്ടും
ഇയ്യെന്തേ മിണ്ടാഞ്ഞു
ഇയ്യെന്തേ മിണ്ടാഞ്ഞു
യേനുണ്ടേ മിണ്ടീട്ടുള്ളൂ
കണ്ണോണ്ടും ഉള്ളോണ്ടും
കണ്ണോണ്ടും ഉള്ളോണ്ടും

Song information

വർഷം: 2026

സംഗീതം: സി ജെ കണ്ണൻ

ഗാനരചന: സേതുമാധവൻ പാലാഴി

ഗായകർ: വൈക്കം വിജയലക്ഷ്മി, ജോബി തോമസ്, നിതിൻ തിമോത്തി, വിന്നി റോസ്, സിബി എസ്തർ

വിശദവിവരങ്ങൾ: സേതുമാധവൻ പാലാഴി

Album: അവൾ

Explore this song