Malayalam lyrics

ആണ്ടാണ്ടേ പെണ്ണൊരുത്തി
ആരാൻ്റിരുളുമ്മേൽ ചൂട്ടും വീശി
ആണ്ടാണ്ടേ പെണ്ണൊരുത്തി
ആരാൻ്റിരുളുമ്മേൽ ചൂട്ടും വീശി
അവളെപ്പോലാരുമില്ല
അവളുടെ കഥ മറ്റാർക്കുമില്ല
ആണ്ടാണ്ടേ പെണ്ണൊരുത്തി
ആരാൻ്റിരുളുമ്മേൽ ചൂട്ടും വീശി
അവളെപ്പോലാരുമില്ല
അവളുടെ കഥ മറ്റാർക്കുമില്ല
ആണ്ടാണ്ടേ പെണ്ണൊരുത്തി
ആരാൻ്റിരുളുമ്മേൽ ചൂട്ടും വീശി
താരാട്ടുപാട്ടവൾ കേട്ടതില്ല
തങ്ക നിലാവുമ്മ നൽകിയില്ല
താരക വെട്ടം കൊതിച്ചില്ല പെണ്ണ്
തനിയേ നടന്നിട്ടും നൊന്തില്ല
ഓ... ആ....
മിണ്ടാത്ത രാക്കിളി കാണും കിനാവിൽ
മയിൽപ്പീലിയഴകുള്ള കൂട്
ആരോ കൊഴിച്ചിട്ട പിന്നിയ തൂവലാൽ
താനേ മെടഞ്ഞൊരു പായ
കുപ്പിവള പൊട്ട് ചേർത്ത കവാതിലിൽ
പാഴില ചീന്തിനാൽ മേലാവ്
ഒറ്റക്കൊരു മരമെരിപൊരി വേനലിൽ
ഉരുകണ പോലൊരു പെണ്ണ്
അവൾ തന്നെ വെയില്
അവൾ തന്നെ വേനലും
അവൾ തന്നെ പുഴയും പൂനിലാവും
ഓ....ഏ...
ആണ്ടാണ്ടേ പെണ്ണൊരുത്തി
ആരാൻ്റിരുളുമ്മേൽ ചൂട്ടും വീശി
അവളെപ്പോലാരുമില്ല
അവളുടെ കഥ മറ്റാർക്കുമില്ല
ആണ്ടാണ്ടേ പെണ്ണൊരുത്തി
ആരാൻ്റിരുളുമ്മേൽ ചൂട്ടും വീശി
താരാട്ടുപാട്ടവൾ കേട്ടതില്ല
തങ്ക നിലാവുമ്മ നൽകിയില്ല
താരക വെട്ടം കൊതിച്ചില്ല പെണ്ണ്
തനിയേ നടന്നിട്ടും നൊന്തില്ല
ഓ... ആ....

Song information

വർഷം: 2026

സംഗീതം: സി ജെ കണ്ണൻ

ഗാനരചന: മുഹാദ് വെമ്പായം

ഗായകർ: മത്തായി സുനിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അവൾ

Explore this song