Malayalam lyrics

നമസ്തേ കൈരളീ... നടനഗാന കേളീ കൈരളീ
നമസ്തേ കൈരളീ.....
തുഞ്ചന്‍ പൈങ്കിളി പാടി...
കുഞ്ചന്‍ തന്മയിലാടീ...
അന്‍പില്‍ വീണക്കമ്പി മുറുക്കിയ തമ്പി പദം പാടും ദേവീ
(നമസ്തേ കൈരളീ.......)
തൂലികയും തൂമ്പാ‍യും കയ്യില്‍ തുല്ല്യമിയന്നു കരവാളും(2)
പരദേശികളെ അകറ്റാനാദ്യം പടക്കിറങ്ങീ മലയാളം
പഴശ്ശി വേലുത്തമ്പികളടരില്‍ പ്രാണന്‍ നല്‍കീ പതറാതേ
പാലിച്ചരുളിയ പാവനചരിതേ
ഭാരതീ പരദേവതേ.....
(നമസ്തേ കൈരളീ.......)
കലകള്‍ വിളങ്ങും കളരികളും
കരളുകള്‍ കവരും കഥകളിയും
കൈകോര്‍ത്തഴകില്‍ കളിയാടും
കമലപൂമകളേ ദേവി.......
(നമസ്തേ കൈരളീ......)

Song details

വർഷം: 1957

സംഗീതം: ബ്രദർ ലക്ഷ്മണൻ

ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ

ഗായകർ: പി ലീല

അഭിനേതാക്കൾ: പ്രേം നസീർ, മിസ് കുമാരി, കെ വി ശാന്തി

വരികൾ: ശ്രീദേവി

Album: ജയിൽപ്പുള്ളി