Malayalam lyrics
മൗനം മൂടും ഈ നേരം ഉള്ളിൽ നിന്നോർമ്മ കൂടേറി പ്രിയേ നീ വരാമോ ഇന്നെൻ നോവിൽ മാപ്പേകി (2) ഹൃദയമോ.. എരിഞ്ഞുപോയ് മിഴിയിലൂർന്നു നീർകണം നുരയുമോരോ കിനാക്കളും കതിരണിയും ജന്മങ്ങളായിരം ഇതളിടാതെൻ നിറങ്ങളോ തിരികെടുകയായി വിമൂകമായ് ഉരുകുമിന്നെൻ നിറങ്ങളോ ഉടലിടറി വീഴുന്നു മോഹവും ആരോ കൂടെ.. കാണാ ദൂരെ.. ആരോ, നീയാരിലോ എന്നിലാഴ്ന്നൊരു ചിരികളോ ഇന്നു മറയുവതാരിലോ അന്നു നൽകിയ പ്രണയമോ ഇന്നു തളിരിടുമാരിലോ എന്നിളം കവിത നീയേ ചെറു തിങ്കളെ ചേലേറിടു തേങ്ങുമെൻ ജീവശാഖിയിൽ കരമാർന്നു നിൻ ഓർമ്മയാകെയും
Song video
Song details
വർഷം: 2026
സംഗീതം: സാൻഡി
ഗാനരചന: രഞ്ജിത്ത് രമേഷ്
ഗായകർ: എബി, മേരി ജോസഫ്
വിശദവിവരങ്ങൾ: രഞ്ജിത്ത് രമേഷ്
വിഡിയോ: രഞ്ജിത്ത് രമേഷ്
Album: മൗനം
- Singer: എബി
- Singer: മേരി ജോസഫ്
- Film / album: മൗനം
- Composer: സാൻഡി
- Lyricist: രഞ്ജിത്ത് രമേഷ്