Malayalam lyrics

ഓഹോഹോ......
മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
ചുവന്നതാമരച്ചെണ്ട്
പറന്നുവന്നൊരു വണ്ട് അതിന്‍
മധുവും കാത്തിരുപ്പുണ്ട്
മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
ചുവന്നതാമരച്ചെണ്ട്
ഓഹൊഹോ..... ഓഹോ‍ ഓ......
സുറുമക്കണ്ണിന്റെ തുമ്പ് - നെഞ്ചില്‍
തുളഞ്ഞിറങ്ങുന്നൊരമ്പ്
സുറുമക്കണ്ണിന്റെ തുമ്പ് - നെഞ്ചില്‍
തുളഞ്ഞിറങ്ങുന്നൊരമ്പ്
തൊടുത്തുവിട്ടിടും മുന്‍പ്
പറപറക്കും ആണിന്റെ വമ്പ്
തൊടുത്തുവിട്ടിടും മുന്‍പ്
പറപറക്കും ആണിന്റെ വമ്പ്
മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
ചുവന്നതാമരച്ചെണ്ട്
അരുമക്കൈവളക്കൂ‍ട്ടം - മെല്ലെ
കിലുക്കിക്കൊണ്ടുള്ള നോട്ടം
അരുമക്കൈവളക്കൂ‍ട്ടം - മെല്ലെ
കിലുക്കിക്കൊണ്ടുള്ള നോട്ടം
നിനക്കുവെറും വിളയാട്ടം എന്റെ
പൊരിയും ഖല്‍ബിനൊരാട്ടം
നിനക്കുവെറും വിളയാട്ടം എന്റെ
പൊരിയും ഖല്‍ബിനൊരാട്ടം
മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട് നല്ല
ചുവന്നതാമരച്ചെണ്ട്

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: ജി ദേവരാജൻ

ഗാനരചന: യൂസഫലി കേച്ചേരി

ഗായകർ: അയിരൂർ സദാശിവൻ

വർഗ്ഗീകരണം: പ്രേമഗാനങ്ങൾ

അഭിനേതാക്കൾ: കെ പി ഉമ്മർ, ജയഭാരതി

വരികൾ: ശ്രീദേവി

Album: മരം