Malayalam lyrics
മകരനിലാവിന്റെ കുളിരലയിൽ മലരണി കാടിന്റെ തിരുനടയിൽ ഒരു കൊച്ചു സ്വപ്നത്തിൻ മരതക കാന്തിയിൽ പ്രിയസഖി നിന്നെയും കാത്തിരിപ്പൂ (മകരനിലാവിന്റെ..) ഓത്തിരി ഒത്തിരി മോഹവും കൊണ്ടു ഞാൻ ഇക്കളി വഞ്ചിയിൽ വന്നു (2) ഇത്തിരി നേരമെൻ ഓർമ്മകൾ പുൽകുവാൻ ഇക്കിളി പെണ്ണേ നീ വരില്ലേ നീ വരില്ലേ (മകരനിലാവിന്റെ..) ആയിരം ആയിരം ഉന്മാദ രാഗങ്ങൾ ആത്മാവിൽ ഈണം പകർന്നു (2) ആ ദിവ്യ സംഗീത സാന്ദ്രത പുൽകുവാൻ ആനന്ദരൂപിണി നീ വരില്ലേ നീ വരില്ലേ (മകരനിലാവിന്റെ..)
Song details
Music: രവീന്ദ്രൻ
Film/album: ലളിതഗാനങ്ങൾ
- Singer: ബിജു നാരായണൻ
- Film / album: ലളിതഗാനങ്ങൾ
- Composer: രവീന്ദ്രൻ