Malayalam lyrics
മാതളംപൂ തേടി വന്നു വസന്തോത്സവം മാനസം മാമ്പൂങ്കുയിൽ പാടും ആരാമമായ് വളമുറികളാകും കനവുകളെ വെൺചിറകിലേന്തി തുഴയെറിയുവാൻ ആയുന്നൊരീ മൺതോണിയിൽ അലസമൊരു... നീർതുള്ളികൾ ഇഴകോർത്തു ചാർത്തുന്നുവോ വാർതിങ്കളേ പണിമലരലങ്കാര ഹാരങ്ങളായ് ചെന്തീക്കനൽ പൊരിയുന്നു ചിന്തുന്നുവോ വൈഡൂര്യമേ കരളറയിൽ എങ്ങോ മിനുങ്ങുമ്പൊഴും കുളിരിലൊരു നാളം ഉതിരുമൊരു മോഹം അതിലേറെ ആരോഹണങ്ങൾ താളം അമൃതരാഗം അതിശയാലാപനം ജീവിതം അവിടെയൊരു... നീർപോളയിൽ തെളിയുന്ന മഴവില്ലിനും കാൽമാത്രയെ നിറമണിയുവാൻ നേരമുള്ളെങ്കിലും ആ മാത്രയും അഴകിന്റെ നൂറായിരം വർണ്ണങ്ങളാൽ മനസുപൊതിയുന്നു നുറുങ്ങോർമകൾ അകലെയുടെ മൗനം അരികിൽ അലതല്ലും കടലിന്റെ കളിശേഖരങ്ങൾ കാലം കരയിൽ വാരും പഴയ മൺചിപ്പിയും കക്കയും അവിടെയൊരു...
Song video
Song details
Music: ജോൺസൺ
Film/album: അതിരഥൻ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അതിരഥൻ
- Composer: ജോൺസൺ
- Lyricist: ബിച്ചു തിരുമല