Malayalam lyrics
മരമായ മരമൊക്കെത്തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു വെള്ളാമ്പല്‍ പൊയ്കയിലും വെള്ളാരം കുന്നിലും അല്ലിപ്പൂന്തുമ്പികള്‍ വട്ടമിട്ടു ഒന്നാകും കുന്നിന്മേല്‍ അമ്പലക്കുന്നിന്മേല്‍ ഒന്നല്ല പത്തല്ല പൊന്നിലഞ്ഞി ആ പൂ ഈ പൂ ആയിരം പൂചൂടി ആടണം പാടണം തോഴിമാരേ നൃത്തമാടണം പാടണം തോഴിമാരേ പന്തലലങ്കാരം പോരാഞ്ഞിട്ടോ ചന്ദനത്താമ്പാളം കിട്ടാഞ്ഞിട്ടോ എന്തെന്റെ തുമ്പീ തുള്ളാത്തൂ നീ എന്തെന്റെ തുമ്പീ തുള്ളാത്തൂ പൊന്നോണക്കോടിയുടുത്തും കൊണ്ടേ തങ്ക ക്കിങ്ങിണിയരമണി ചാര്‍ത്തിക്കൊണ്ടേ മംഗല്യത്തട്ടവുമായ് മാവേലിപ്പാട്ടുമായ് മലയാളിപ്പെണ്ണേയൊരുങ്ങൊരുങ്ങൂ
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പ്രേമലത, കോറസ്
വിശദവിവരങ്ങൾ: വാമദേവൻ, ബി വിജയകുമാർ, കല്യാണി, എ ഗോപാലകൃഷ്ണൻ
Album: പൂച്ചക്കണ്ണി
- Singer: പ്രേമലത
- Singer: കോറസ്
- Film / album: പൂച്ചക്കണ്ണി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ