Malayalam lyrics

മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ
അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ
ഹോയ് മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ
അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ
രാവിന്റെ കാളയ്ക്ക് കള്ളപ്പാണ്ട് ഹോയ്
പകലിന്റെ കാളയ്ക്ക് പണിത്തിരക്ക്
ഹോയ് രാവിന്റെ കാളയ്ക്ക് കള്ളപ്പാണ്ട് ഹോയ്
പകലിന്റെ കാളയ്ക്ക് പണിത്തിരക്ക്
ഹോയ് മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ
അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ

ഇരുപൂ ആ ആ
ഇരുപൂ വെളയണ പാടമാണേ ഹൊയ്യാ
ഇടിമിന്നലിന്റെ അരിവാളുണ്ടേ ഹോയ് (2)
അന്തിക്ക് കൊയ്ത്തും മെതിയും കഴിഞ്ഞാൽ
അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും അവൻ
അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും ഹോയ്
അന്തിക്കു കൊയ്ത്തും മെതിയും കഴിഞ്ഞാൽ
അഞ്ഞാഴി നക്ഷത്രം പൊലി കൊടുക്കും
ഹോയ് മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ
അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ
മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ
അവൻ മണ്ണിലും വെതയ്ക്കണ തലപ്പൊലയൻ

Song video

Watch on YouTube

Song details

Music: ശ്യാം

Film/album: അഭയം തേടി