Malayalam lyrics
മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ കുവലയമിഴിയേ കുഞ്ഞമ്മേ നീ കൂടെപ്പോരാമോ - എന്‍ കൂടെപ്പോരാമോ മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ കുവലയമിഴിയേ കുഞ്ഞമ്മേ നീ കൂടെപ്പോരാമോ - എന്‍ കൂടെപ്പോരാമോ പുള്ളിമാന്‍പിട പോലെ - നീ തുള്ളി തുള്ളി വരുമ്പോള്‍ കള്ളിപ്പെണ്ണേ ചെല്ലക്കിളിയേ തള്ളിപ്പോയല്ലോ - കരള്‍ തള്ളിപ്പോയല്ലോ (മഞ്ജുളഭാഷിണി) പഞ്ചാരേ എന്‍ ചാരേ, നെഞ്ചിനകത്തൊരു സഞ്ചാരം വഞ്ചിക്കല്ലേ ഇഞ്ചിഞ്ചായി നെഞ്ചു തകര്‍ന്നു പോകും കുഞ്ഞമ്മേ ബാലേ നീ കൂടെപ്പോരാമോ (മഞ്ജുളഭാഷിണി)
Song information
വർഷം: 1964
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: അടൂർ ഭാസി
വർഗ്ഗീകരണം: ഹാസ്യം
വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി
Album: ആദ്യകിരണങ്ങൾ
Explore this song
- Film / album: ആദ്യകിരണങ്ങൾ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ