Malayalam lyrics

മഞ്ഞക്കിളി പാടും മേട്,മയിലാടും മേട്
മലനാടിന്‍ മധുരം നിറയും പീരുമേട്
താതെയ് തെയ് തോം തെയ് തോം
തകതെയ് തെയ് തോം (താതെയ്)
കാട്ടരുവിപ്പെണ്ണു ചിരിച്ചു
കരിവളകള്‍ കേട്ടു ചിരിച്ചു
കാറ്റാടിക്കുട്ടാ നീയൊരു തുള്ളിയടിച്ചു
പാലൊഴുകും റബ്ബര്‍മരങ്ങള്‍
പാറാവിന്നു കൂട്ടുവിളിച്ചു
താതെയ് തെയ് തോം തെയ് തോം
തകതെയ് തെയ് തോം (താതെയ്)
(മഞ്ഞക്കിളി)
താലവനം നിന്നു ചിരിച്ചു
തളിരിലകള്‍ കുമ്മിയടിച്ചു
താഴമ്പൂ ചൂടിയ പെമ്പിള താളമടിച്ചു
കണ്ടപ്പോള്‍ കരളു തുളുമ്പി
കണ്ണാലെ കവിത വിളമ്പി
(മഞ്ഞക്കിളി)

Song details

വർഷം: 1972

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ജയചന്ദ്രൻ, പി മാധുരി

അഭിനേതാക്കൾ: പ്രേം നസീർ, ശാരദ, സുജാത, കവിയൂർ പൊന്നമ്മ

വിശദവിവരങ്ങൾ: വാമദേവൻ

Album: അന്വേഷണം