Malayalam lyrics
മനസ്സേ നിന് പൊന്നമ്പലം മകരസംക്രമം നിത്യം മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാന് അലര്വാടും സ്വപ്നങ്ങളാല് അണിയിച്ചു നിറമാല്യം അഴലിന്റെ മകളേ നീ അറിയില്ലെന്നോ (മനസ്സേ ) ശരണം നീയല്ലാതാരീ ശരശയ്യയില് വെളിച്ചം നീയല്ലാതേതീ ഇരുള്മാളത്തില് (ശരണം) പന്തളബാലകനേ കനിയുകില്ലേ പമ്പാവാസനേ ദയ ചൊരിയുകില്ലേ മനസ്സേ നിന് പൊന്നമ്പലം കദനത്തിന് കരിമല കടന്നവള് ഞാന് കണികാണുകില്ലേ മുന്പില് കനകജ്യോതി (കദന) നിന്റെപൂങ്കാവനത്തില് എനിയ്ക്കായൊരു പുണ്യമലര്പോലും ഇനി വിടരുകില്ലേ (മനസ്സേ)
Song video
Song details
വർഷം: 1979
സംഗീതം: സലിൽ ചൗധരി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എസ് ജാനകി
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
അഭിനേതാക്കൾ: ശ്രീവിദ്യ, ജയൻ
വിശദവിവരങ്ങൾ: nasiyousuf
വിഡിയോ: കല്യാണി
Album: പുതിയ വെളിച്ചം
- Singer: എസ് ജാനകി
- Film / album: പുതിയ വെളിച്ചം
- Composer: സലിൽ ചൗധരി
- Lyricist: ശ്രീകുമാരൻ തമ്പി