Malayalam lyrics
മനസ്സേ നീ മറക്കൂ ആ മധുരിത മായാ സ്വപ്നം മനസ്സേ എന്‍ മനസ്സേ നീ മറക്കൂ ആ മധുരിത മായാ സ്വപ്നം (മനസ്സേ ) ജീവിതവാടിയില്‍ പൊഴിഞ്ഞു വീഴും ഈവിധം അനവധി പുഷ്പം മോഹപുഷ്പം (മനസ്സേ ) നില്‍ക്കൂ നില്‍ക്കൂ തങ്കക്കിനാവേ നില്‍ക്കൂ സങ്കല്‍പ ഗന്ധര്‍വ്വലോകത്തില്‍ എന്തിനു് ശംഖു്ധ്വനിയുമായി വന്നൂ - നീ വന്നൂ ഹൃദയം തുളുമ്പി നില്‍ക്കും പ്രണയം എന്‍ പ്രാണതന്തുവില്‍ എന്തിനു വെറുതെ വീണമീട്ടാന്‍ വന്നൂ - നീ വന്നൂ മാറും സ്ഥിതിഗതി എങ്ങിനെ മാറും എന്‍ മാനസേശ്വര തൃച്ചേവടികളില്‍ മംഗല മലരുകള്‍ ഞാന്‍ നേരും
Song details
വർഷം: 1974
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: എൽ ആർ ഈശ്വരി
വരികൾ: മാധവഭദ്രൻ
Album: സ്വർണ്ണവിഗ്രഹം
- Singer: എൽ ആർ ഈശ്വരി
- Film / album: സ്വർണ്ണവിഗ്രഹം
- Composer: എം ബി ശ്രീനിവാസൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ