Malayalam lyrics

എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം..
സ്വപ്നത്തിലെന്നും ഞാന്‍ ഓമനിച്ചോമനിച്ചുമ്മ വയ്ക്കാറുള്ള തങ്കക്കുടം...
(എന്റെ മനസ്സിന്റെ... )
ആശിച്ചു ഞാന്‍ തീര്‍ത്ത ആലിലപ്പൊന്‍താലി
ചാരുലതേ നിന്നെ അണിയിച്ച വേളയില്‍.. (ആശിച്ചു.. )
ആരോരുമറിയാതെന്നിലുണര്‍ന്നു അച്ഛനാകാനുള്ള മോഹം
നിന്നെ അമ്മയായ് കാണാനും മോഹം...
എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം..
കൈയ്യെത്താ ദൂരത്തു കാണാതിരുന്നാല്‍
ഇഷ്ടങ്ങളെങ്ങിനെ പങ്കു വയ്ക്കും... (കൈയ്യെത്താ.. )
ജന്മസാഫല്യമായ് മോഹിക്കും പൈതലിനെന്നു നമ്മള്‍ ഇങ്ക് നല്‍കും..
മാമൂട്ടിയെന്നിനി താരാട്ട് പാടും...
എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം
ഉണ്ടൊരു പുന്നാര പൊന്നുംകുടം..
ആരീരോ... ആരാരോ...

Song video

Watch on YouTube

Song details

വർഷം: 1984

സംഗീതം: എം ബി ശ്രീനിവാസൻ

ഗാനരചന: ബാലു കിരിയത്ത്

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: രാജ്കുമാർ, സുഹാസിനി

വരികൾ: ഇന്ദു

Album: തത്തമ്മേ പൂച്ച പൂച്ച