Malayalam lyrics
മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ കരിനീലമഴമേഘമറയില്‍ കിനിയുന്ന കനിവിന്റെ അമൃതേ പൂജാരിയില്ലാത്ത പൂമനയില്‍ പൂവമ്പനാമെന്റെ പൂങ്കൊടിയേ വരമഞ്ഞള്‍ തിലകങ്ങള്‍ ഇനി നാമണിയും മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ മഞ്ഞിന്റെ കുഞ്ഞിന്റെ മിഴിനീരില്‍ മഴനീരില്‍ മാനം മറന്നമ്മ തേങ്ങും ചിതറിയ മഴക്കാറിനുള്ളിലും വിധിയുടെ നിധിശേഖരങ്ങളോ മൈനക്കുരുവീ വാ വാ മനസ്സിലെ അറയില്‍ മധുവിധു നിഴലില്‍, നുഴയുക നിനവേ, നുകരുക കനവേ നോവേ നീ ചാരൂ നിലാവേ മുള്‍ക്കൂടിനുള്ളില്‍ നിന്നേതോ മൂവന്തിയില്‍ പൂത്തപൂവേ കാറ്റിന്റെ കൈവന്നു തഴുകുന്ന കവിളിന്റെയോരം തലോടുന്ന രാവില്‍ രതിയുടെ കളിവീണ മീട്ടുവാന്‍ മതികല അലിയുന്ന വേളയില്‍ മേളക്കുതിരേ വാ വാ, നിറപറചൊരിയും നിളജലമുതിരും പുലരികളടിയും പുതിയൊരു കടവില്‍ പൂന്തോണിയൂട്ടും കിനാവേ (മുള്‍ക്കൂടിനുള്ളില്‍…)
Song video
Song details
വർഷം: 1995
സംഗീതം: കെ സനൻ നായർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
വരികൾ: സൽമാനാത്ത്
യൂട്യൂബ് ഓഡിയോ: ബാലമുരളി
Album: ടോം ആൻഡ് ജെറി
- Singer: കെ ജെ യേശുദാസ്
- Film / album: ടോം ആൻഡ് ജെറി
- Composer: കെ സനൻ നായർ
- Lyricist: ബിച്ചു തിരുമല