Malayalam lyrics
വിനോദ കുസുമം എനിക്കു തരൂ .. ആ..ആ... (2) നിന്റെ വികാര വിഗ്രഹം എനിക്കു തരൂ മരണത്തിനപ്പുറവും ഒന്നായ് ചേര്‍ന്നൊഴുകാന്‍ അനുപമേ അമലേ (2) മനസ്സു തരൂ (വിനോദ കുസുമം..) രാഗമുണര്‍ന്നൂ.. രാഗമുണര്‍ന്നൂ മോഹമുലഞ്ഞൂ രാസവിലാസ യാമങ്ങളണഞ്ഞൂ തൊട്ടുവിളിക്കുവാന്‍ എത്തുന്ന ദൂരത്തു പ്രതിശ്രുത പ്രിയ വധു രാധിക നിന്നു രാധികേ.. രാധികേ നിന്‍ രൂപമാപാദചൂഢം കാണുവാന്‍ രാധികേ.. ചമയങ്ങളണിഞ്ഞു വരൂ ആലിലവയറില്‍ അണിവയറില്‍ ഞാന്നു കിടക്കുന്ന അരഞ്ഞാണ തുടലിലേ തങ്കയലുക്കുകള്‍ എന്തൊ കൗതുകം കണ്ടപോല്‍ മെല്ലെ മെല്ലെ... പൊട്ടി പൊട്ടി സ നി ധ മ ധ നി ചിരിക്കുന്നു..പൊട്ടി പൊട്ടി ചിരിക്കുന്നൂ.. അതു കാണുമ്പോള്‍ അഴകേ...ആ..ആ..ആ.. അതു കാണുമ്പോള്‍ അഴകേ എന്നില്‍ അസൂയ പൂവുകള്‍ വിരിയുന്നൂ (വിനോദ കുസുമം..) vinoda kusumam enikku tharoo aa..aaa..
Song video
Song details
വർഷം: 1984
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: ബാലു കിരിയത്ത്
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: രാജ്കുമാർ, സുഹാസിനി
വരികൾ: അജയ് മേനോൻ
Album: തത്തമ്മേ പൂച്ച പൂച്ച
- Singer: കെ ജെ യേശുദാസ്
- Film / album: തത്തമ്മേ പൂച്ച പൂച്ച
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ബാലു കിരിയത്ത്