Malayalam lyrics
മാര കാകളി പാടിവരൂ മാരിവില്ലൊളി ചൂടിവരൂ മയൂര നര്‍ത്തനമാടിവരൂ മലരണിക്കാറ്റേ മണിക്കാറ്റേ (മാരകാകളി) ഏതു് ദേവനു് ചൂടാന്‍ വിടര്‍ന്ന ഏഴിലംപാലപ്പൂക്കള്‍ ഏതു് മാരനു് മുകരാനുണര്‍ന്നു എന്‍ കിനാവിന്‍ പുഷ്പങ്ങള്‍ പറയൂ കാറ്റേ പൂങ്കാറ്റേ പനനീര്‍ മണമുള്ള കുളിര്‍കാറ്റേ (മാരകാകളി) സുന്ദരസന്ധ്യാരാഗം പോലെ സിന്ദൂരമേഘം പോലെ (സുന്ദര) പ്രിയന്റെ ചുണ്ടില്‍ തെളിയുവതെന്തേ പൂനിലാവോ പുഞ്ചിരിയോ പറയൂ കുയിലേ പൂങ്കുയിലേ പഞ്ചമം പാടും തേന്‍കുയിലേ (മാരകാകളി)
Song details
വർഷം: 1978
സംഗീതം: എ ടി ഉമ്മർ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: ജോളി ഏബ്രഹാം, അമ്പിളി രാജശേഖരൻ
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: പാവാടക്കാരി
- Singer: ജോളി ഏബ്രഹാം
- Singer: അമ്പിളി രാജശേഖരൻ
- Film / album: പാവാടക്കാരി
- Composer: എ ടി ഉമ്മർ
- Lyricist: യൂസഫലി കേച്ചേരി