Malayalam lyrics
മാപ്പു നല്‍കൂ മഹാമതേ മാപ്പു നല്‍കൂ ഗുണനിധേ മാലകറ്റാന്‍ കനിഞ്ഞാലും ദയാവാരിധേ... ഉദ്ധതനായ് വന്നോരെന്നില്‍ കത്തിനില്‍ക്കുമഹംബോധം വര്‍ദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാന്‍... നാരികുലമണി നാദവിനോദിനി നാനാലങ്കാരസമ്മോഹിനി അവളുടെയിംഗിതം സാധിതമാക്കാന്‍ പഴുതേ തുനിയും മൂഢനിവന്‍ കരുണാപൂരിത പുണ്യപതേ തിരുകൃപനേടീടാനടിപണിയാം അപരാധങ്ങള്‍ പൊറുത്താലും അടിയനൊരഭയം തന്നാലും
Song details
വർഷം: 1993
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ
രാഗം: രാഗമാലിക (മുഖാരി, നാട്ടക്കുറിഞ്ചി)
വിശദവിവരങ്ങൾ: Suresh Menon / menonsm2000
വിഡിയോ: കല്യാണി
കരോക്കെ: gokulg.kovoor222
Album: ദേവാസുരം
- Film / album: ദേവാസുരം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി