Malayalam lyrics
കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും പണ്ടു കൊതിയുറഞ്ഞ മലയിൽ ഒരു മന്ത്രമോഹിനി കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും പണ്ടു കൊതിയുറഞ്ഞ മലയിൽ ഒരു മന്ത്രമോഹിനി ഒരു കയ്യിൽ നന്മക്കുടമേന്തി മറുകയ്യിൽ തിന്മക്കുടമേന്തി വെള്ളിച്ചിറകു വീശി നാടുകാണി മേടിറങ്ങീ കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും പണ്ടു കൊതിയുറഞ്ഞ മലയിൽ ഒരു മന്ത്രമോഹിനി മലമടങ്ങിലെ ഗ്രാമക്കരയിൽ വന്നവൾ മന്ത്രമോതി കുടമുഴിഞ്ഞ വേളയിൽ മുന്നിലെമ്പാടും പൊരുളായിരം വന്നു മാളോരും വില പേശുവാൻ അഹന്തയും അസൂയയും സുഖങ്ങളും ഗുണങ്ങളും നിരന്നൂ വേഷം മാറീ (കുണുകുണുങ്ങി) പെരുമത്തളികയും മോഹമഹിമക്കിളികളും വിലകൊടുത്തു പലരെടുത്തു കൊണ്ടുപോയ് സ്നേഹത്തേൻ തൂവൽ വെൺചാമരം ആരും വാങ്ങാത്ത വേണ്ടാപ്പൊരുൾ കുരുന്നിളം മനങ്ങളിൽ കുടഞ്ഞു മന്ത്രമോഹിനി മറഞ്ഞൂ മായാജാലം (കുണുകുണുങ്ങി)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: മോഹനം
Film/album: പൂക്കാലം വരവായി
- Singer: എം ജി ശ്രീകുമാർ
- Film / album: പൂക്കാലം വരവായി
- Composer: ഔസേപ്പച്ചൻ
- Lyricist: ബിച്ചു തിരുമല