Malayalam lyrics

കുഞ്ഞിക്കിനാവിന്റെ മാറത്ത് വെണ്ണിലാ തുള്ളികൾ വീണ നേരം എന്നോട് കിന്നാരം ചൊല്ലിടുവാൻ വന്നെത്തി പൂങ്കാറ്റ് മെല്ലെ മെല്ലെ

അനു പല്ലവി

അച്ഛനും അമ്മയും ഏറെ നേരം പട്ടിണി മാറ്റാൻ പണിഞ്ഞ പാടം

ഉച്ച വെയിലേറ്റുറങ്ങും പൂവിൻ തേനുണ്ടു പാറുന്നു പൂമ്പാറ്റകൾ.

( കുഞ്ഞി കിനാവിന്റെ മാറത്ത് വെണ്ണിലാ തുള്ളികൾ വീണു എന്നോട് കിന്നാരം ചൊല്ലിടുവാൻ )

ചരണം

ഒറ്റ വിരലാൽ കറക്കും ചക്ര വണ്ടിയിലാണ് വരുന്നെങ്കിലും ഒറ്റമനസ്സായ ഞങ്ങൾ ഭൂവിൻ നാളകൾ നമ്മുടേതാക്കി മാറ്റും

( കുഞ്ഞി കിനാവിന്റെ മാറത്ത് വെണ്ണിലാ തുള്ളികൾ വീണു എന്നോട് കിന്നാരം ചൊല്ലിടുവാൻ )

Song details

വർഷം: 2026

സംഗീതം: ദീപു ആർ എസ് ചടയമംഗലം

ഗാനരചന: ദീപു ആർ എസ് ചടയമംഗലം

ഗായകർ: ദേവനന്ദ രാജീവ്

വിശദവിവരങ്ങൾ: ദീപു ആർ എസ് ചടയമംഗലം

Album: ലിറ്റിൽ സ്റ്റാർസ്