Malayalam lyrics
കനകതാരമേ ഉണരൂ മദനയാമമായ് മധുരയാമിനി വീണ്ടും പ്രേമലോലയായ് മദകര താളം തേടിയെൻ മൗനം പൂക്കുമീ രംഗവേദിയിൽ പകർന്നാടാൻ വലം കൈയ്യിൽ നിലാമധുവും ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ കനകതാരമേ ഉണരൂ മദനയാമമായ് മധുരയാമിനി വീണ്ടും പ്രേമലോലയായ് കേൾക്കാത്ത രാഗം നിറയുന്നു ജീവനിൽ പടരുന്നു മേളം മോഹമായ് കേൾക്കാത്ത രാഗം നിറയുന്നു ജീവനിൽ പടരുന്നു മേളം മോഹമായ് ഏതോ മണിവീണയിൽ സ്വരവീചികൾ പ്രണയാർദ്രമായ് ആരോ മൃദുതന്ത്രിയിൽ തഴുകുന്നൊരീ നിമിഷം മൗനം പൂക്കുമീ രംഗവേദിയിൽ വലം കൈയ്യിൽ നിലാമധുവും ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ കനകതാരമേ ഉണരൂ മദനയാമമായ് മധുരയാമിനി വീണ്ടും പ്രേമലോലയായ് തീരാത്ത ദാഹം പതയുന്നു നെഞ്ചിലായ് തുടരുന്നു മേളം കനവിലും ഇന്നെൻ പൊൻവേണുവിൽ ലയപല്ലവം മുകരാൻ വരൂ വിടരും കളഗീതിയിൽ പദതാളമായ് പതിയൂ മൗനം പൂക്കുമീ രംഗവേദിയിൽ വലം കൈയ്യിൽ നിലാമധുവും ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ കനകതാരമേ ഉണരൂ മദനയാമമായ് മധുരയാമിനി വീണ്ടും പ്രേമലോലയായ് മദകര താളം തേടിയെൻ മൗനം പൂക്കുമീ രംഗവേദിയിൽ പകർന്നാടാൻ വലം കൈയ്യിൽ നിലാമധുവും ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ കനകതാരമേ ഉണരൂ മദനയാമമായ് മധുരയാമിനി വീണ്ടും പ്രേമലോലയായ്
Song details
Music: ജോൺസൺ
Film/album: നഗരത്തിൽ സംസാരവിഷയം
- Singer: കെ എസ് ചിത്രകൃഷ്ണചന്ദ്രൻ
- Film / album: നഗരത്തിൽ സംസാരവിഷയം
- Composer: ജോൺസൺ
- Lyricist: ബിച്ചു തിരുമല