Malayalam lyrics
കളിക്കളം ഇതു കളിക്കളം പടക്കളം ഒരു പടക്കളം പോരാട്ടമാരംഭമായ് പടനിലങ്ങളീലാകെയും പടഹ കാഹള ഭേരികൾ പരിചയും കവചങ്ങളും പൊരുതുവാൻ കരവാളുമായ് ഇറങ്ങുവിൻ തുടങ്ങുവിൻ സന്നാഹം കൊതിച്ചതോ ഒരു കളിക്കളം വിധിച്ചതോ ഈ പടക്കളം കളിക്കളം ഇതു കളിക്കളം പടക്കളം ഒരു പടക്കളം നന്മതിന്മകൾ തങ്ങളിൽ ജന്മ സമര മുഖങ്ങളിൽ കണ്ടു പൊരുതുമീതേ വിധം പണ്ടു മുതലിതു സാഹസം കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ ഉടയോനില്ലാത്ത കളരികളിൽ (2) പോരാടുന്നു വെറി നീരോടെന്നുമിരു പേരും തോൽവിയറിയാതെ ഇന്നും പോരു തുടരുന്നു തമ്മിലിവർ തെല്ലും വാശി കളയാതെ (കളിക്കളം..)
Song details
Music: എസ് ബാലകൃഷ്ണൻ
Film/album: റാംജി റാവ് സ്പീക്കിംഗ്
- Singer: എസ് പി ബാലസുബ്രമണ്യം
- Film / album: റാംജി റാവ് സ്പീക്കിംഗ്
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല