Malayalam lyrics
കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത് മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പിയതാരാണ് മുറുക്കിത്തുപ്പിയതാരാണ് ! (കിഴക്കു..) മലമുകളിലെ കിറുക്കന്‍ കാറ്റിന് കലിയിളകിയ കാലത്ത് മുല്ലവീട്ടിലെ മുത്തശ്ശിതള്ളേടെ പല്ലുകൊഴിച്ചതാരാണ് പല്ലുകൊഴിച്ചതാരാണ്! (കിഴക്കു..) വെള്ളത്തുണിയിട്ടു മാനത്തെപ്പെണ്ണുങ്ങള്‍ പള്ളിയില്‍ പോകണ നേരത്ത് ഓടക്കാട്ടില്‍ ഒളിച്ചിരുന്നു ഓശാന പാടണതാരാണ് ഓശാന പാടണതാരാണ് !(കിഴക്കു..) ഇടവപ്പാതിക്കു കരിമുകിലുകള്‍ ഇളിച്ചു കാട്ടണ കാലത്ത് പടിക്കലെത്തിയ പാണനെപ്പോലെ ഉടുക്കു കൊട്ടണതാരാണ് ഉടുക്കു കൊട്ടണതാരാണ് !(കിഴക്കു..
Song information
വർഷം: 1964
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എ പി കോമള
വർഗ്ഗീകരണം: കുട്ടികളുടെ
അഭിനേതാക്കൾ: കൃഷ്ണമ്മ, മാസ്റ്റർ അജിത്
വരികൾ: അജയ് മേനോൻ, സൂസി
Album: ആദ്യകിരണങ്ങൾ
Explore this song
- Film / album: ആദ്യകിരണങ്ങൾ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ