Malayalam lyrics
കേരളമാ ഞങ്ങളുടെ കേളിപെരും നാട് നാളുതോറും നന്മതരും ഞങ്ങളുടെ നാട് മനസ്സിലുള്ളൊരു രഹസിയങ്ങളു മറച്ചിടാതെ ചൊല്ലാം മഹിമയോടെ പച്ചകുത്തും കുറവര്‍ ഞങ്ങളെല്ലാം കുറവര്‍ ഞങ്ങളെല്ലാം തിന്തിമിത്തോം പാടിവരും ചെങ്കുറത്തി പെണ്‍കൊടിയേ ചന്തമുള്ള കൈകള്‍ നോക്കി പച്ചകുത്താന്‍ വായെടിയേ പച്ചകുത്തിടാം കഥപറഞ്ഞിടാം കൈവരകള്‍ നോക്കി ഫലമറിയുവാന്‍ കൊതിയുള്ളോരേ നലമൊടെന്നേ നോക്കിന്‍ ചിന്തുപാടി കണ്ണിറുക്കി ചാരത്തുചെന്നു നിന്നേ എന്തെല്ലാം പച്ചകുത്താം എന്നു നീ ചൊല്ലുപെണ്ണേ അസുരപ്പച്ചയുണ്ടമരപ്പച്ചയുണ്ട- ഞ്ചുവര്‍ണ്ണത്താലെ നല്ല കൊഞ്ചും കിളി പോലെ ആനതേരാളി പാമ്പ് പല്ലിയും ആളുകണ്ടതു പോലെ ആര്‍ക്കും ആശയുള്ളതു പോലെ പന്നകത്തിന്‍ പച്ചയൊന്നു കുത്തിടേണം പയ്യെയിന്ന് തന്നാട്ടേ തമ്പുരാന്റെ ഭാഗ്യമുള്ള കയ്യിതൊന്ന് മങ്കമാരുടെ മനം കവരും നീ മനസ്സിലൊന്നു നിനച്ചാല്‍ മായുകില്ലിതു മറയുകില്ലിതു മലയാളപ്പച്ച ഇതു മഹിമയുള്ളതല്ലോ
Song details
വർഷം: 1957
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: പി ഗംഗാധരൻ നായർ, സി എസ് രാധാ ദേവി
വർഗ്ഗീകരണം: കേരള
അഭിനേതാക്കൾ: എസ് പി പിള്ള, ബഹദൂർ
വിശദവിവരങ്ങൾ: സണ്ണി
വിഡിയോ: ഗാനസ്നേഹി
Album: ജയിൽപ്പുള്ളി
- Film / album: ജയിൽപ്പുള്ളി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ