Malayalam lyrics
കണ്ണൂര്, ധർമ്മടം, തലശ്ശേരി, മാഹി എണ്ണം പറഞ്ഞ വടകര പാഹി തിക്കോടി, കൊയിലാണ്ടി, കോരപ്പുഴയും കക്കോടി, നടക്കാവ്, നൽക്കോഴിക്കോടും. പോരൂ പോരൂ കേരളം കാണാൻ നേരേ പോകുന്ന ഡീലക്സ് ബസ്സിൽ കൊണ്ടോട്ടി, മലപ്പുറം, പട്ടാമ്പി,ഷൊർണൂർ മലമകൾ വാഴുന്ന നല്ലൊരു തൃശ്ശൂർ ഇടയ്ക്കൊന്നും എക്സ്പ്രസ്സ് ബസ്സ് നിക്കൂല്ലാ എറണാകുളംപുരം കാണടി ബാലേ ആലപ്പുഴ പിന്ന കോട്ടയം കൊല്ലം ചേലെഴും നല്ല തിരുവനന്തപുരം (പോരൂ പോരൂ...)
Song information
വർഷം: 1964
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: അടൂർ ഭാസി, കോറസ്
വർഗ്ഗീകരണം: ഹാസ്യം
വരികൾ: അജയ് മേനോൻ, സൂസി
Album: ആദ്യകിരണങ്ങൾ
Explore this song
- Film / album: ആദ്യകിരണങ്ങൾ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ