Malayalam lyrics

കണ്ണാടിക്കും നാണം നിന്നെക്കാണും നേരം
എന്തോരം പൂച്ചന്തം പെണ്ണേ നിൻ കവിളോരം
ആഹാ ...
കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നാൽ
കണ്ണോട്ടം തെറ്റും
മിണ്ടിപ്പറയാൻ മുന്നിലിരുന്നാൽ മിണ്ടാട്ടം മുട്ടും
(കണ്ണാടിക്കും നാണം ..)
ഓലപ്പീലി കമ്മലണിഞ്ഞ് നിന്ന് കുണുങ്ങുമ്പോൾ
ഓമൽക്കവിളത്താരു പതിച്ചു മഞ്ചാടിപ്പൊന്ന് (2)
സ്വപ്നമിടും ചെപ്പ് നിറയെ കുപ്പിവളപ്പൊട്ട്
ഒപ്പമിരുന്നെൻ കാത് നിറച്ചത് നിന്റെ മുളംപാട്ട്
നിന്റെ മുളം പാട്ട്
(കണ്ണാടിക്കും നാണം ..)
വാഴയിലക്കൂട ചൂടി നടന്നു വരുന്നു മഴച്ചന്തം
വാതിൽപ്പടിയിൽ മഞ്ഞയൊഴിച്ചു നിറച്ച വെയിൽക്കിണ്ണം (2)
ചിതറിയ ചെമ്മാനം നീളെ കുളിരിൻ സമ്മാനം
മുറ്റമിലഞ്ഞിപ്പൂക്കൾ വിരിച്ചു ചിരിച്ചേ നല്ലോണം
ചിരിച്ചേ നല്ലോണം
(കണ്ണാടിക്കും നാണം ..)

Song details

വർഷം: 2014

സംഗീതം: അജിത്‌ സുകുമാർ, കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ

ഗാനരചന: രമേശ്‌ കാവിൽ, യു പ്രസന്നകുമാർ, അജോയ് ചന്ദ്രൻ, ഡോ പ്രശാന്ത് കൃഷ്ണ

ഗായകർ: ഹാഷിമ മനോജ്

വിശദവിവരങ്ങൾ: ഗോപകുമാർ

Album: പേടിത്തൊണ്ടൻ