Malayalam lyrics
അക്കുത്തിക്കുത്താനവരിങ്കുത്തക്കരെ മല കയറാം ചക്കരമാവിൻ ചോട്ടിലിരുന്നു് ചറപറ കഥ പറയാം മുക്കിളിയിട്ടു കുളിക്കാം മുന്നാഴി കുളിരേറ്റാം അക്കം പൊന്നക്കം തൊട്ടുണരട്ടെ കളിമുറ്റം... (അക്കുത്തിക്കു....) പൊൻനൂലിൽ പട്ടംകെട്ടി ചെമ്മാനത്തേക്കു പറത്താം കണ്ണാരം പൊത്തി കളിയാടാം....(2) അപ്പൂപ്പൻതാടി കണക്കേ ആലോലം കാറ്റിൽ തെന്നാം ആകാശച്ചെരുവിൽ ചേക്കേറാം അരിയൊരു പറവകളായിനിയിനി ചിരിയുടെ പൂത്തിരിയായിനിയിനി ആകാശച്ചെരുവിൽ ചേക്കേറാം... മുത്തോലപ്പന്തലു് കെട്ടി മഞ്ചാടി ചോറു വിളമ്പി ചങ്ങാതിക്കല്യാണം കൂടാം...(2) അഞ്ഞാഴി തേനും ഞൊട്ടി അണ്ണാറക്കണ്ണൻ വന്നോ- രക്കൊമ്പത്തിക്കൊമ്പത്താടാം.... അരിയൊരു പറവകളായിനിയിനി ചിരിയുടെ പൂത്തിരിയായിനിയിനി ആകാശച്ചെരുവിൽ ചേക്കേറാം... (അക്കുത്തിക്കു....)
Song details
വർഷം: 2014
സംഗീതം: അജിത് സുകുമാർ, കാഞ്ഞങ്ങാട് രാമചന്ദ്രൻ
ഗാനരചന: എ എസ് പ്രശാന്ത് കൃഷ്ണ, രമേശ് കാവിൽ
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: അജയ് മേനോൻ
Album: പേടിത്തൊണ്ടൻ
- Film / album: പേടിത്തൊണ്ടൻ
- Composer: അജിത് സുകുമാർ, കാഞ്ഞങ്ങാട് രാമചന്ദ്രൻ
- Lyricist: എ എസ് പ്രശാന്ത് കൃഷ്ണ
- Lyricist: രമേശ് കാവിൽ