Malayalam lyrics

ഓ ..ഓ ..ഓ
തന്തന്ന തന്തന്ന ..തനതനതനതന തന്തന്ന
നിറദീപം ചാർത്തി കൊടിതോരണമേറ്റി
മമ്പാലക്കാവിൽ വരവിളി തോറ്റിയുണർത്തുന്നു
ഓ ..ഓ ..ഓ
തിരിയഞ്ചും തെളിയുന്നു നിറനാഴികൾ നിറയുന്നു
പവനുരുകും മേഘച്ചാർത്തൊരു മേലേരി കൊട്ടുന്നു
തിരുമുടിയഴകിൻ താരം പൂചൊരിയുന്നു
തിരുമിഴിയിതളിൽ പുണ്യം പ്രഭവിതറുന്നു
തിരുനന്താർ വിളക്കേ .പൊലിക പൊലിക പൊലിക
അണിയല കൊടിയില പൂവില നാക്കില അരിയെറിഞ്ഞു വരവായ്
തിരുനന്താർ വിളക്കേ പൊലിക പൊലിക പൊലിക
പട്ടും പൊൻകിങ്ങിണിയരമണി ചുറ്റും
തൃക്കൈയ്യിൽ പൊൻവള ചാർത്തും നെൽപ്പൂവള
കൈക്കരു അണിയലമുണരുകയായ് (2)
വരവേൽപ്പിനു താലപ്പൊലികൾ
കാവൂട്ടിനു കലവറ നിറയിൽ നിറയുകയായ്
തെയ്യം ഉറയുകയായ്
തട്ടു തളർന്നു നിറഞ്ഞ മനസ്സിൽ വർണ്ണ വസന്തം
അരിമഞ്ഞൾക്കുറിയണിയുന്നു സൗഭാഗ്യമേളം ..
തിരുനന്താർ വിളക്കേ പൊലിക പൊലിക പൊലിക
അണിയല കൊടിയില പൂവില നാക്കില അരിയെറിഞ്ഞു വരവായ്
തിരുനന്താർ വിളക്കേ പൊലിക പൊലിക പൊലിക
(നിറദീപം ചാർത്തി ..)
മിന്നും നൽ പൊന്നൊളി വിതറും ചിന്നും
പൊൻ നീലാകാശത്തെങ്ങും
മണിതാരഗണങ്ങൾ പൂത്തിരി വൈക്കുകയായ് (2)
വാനോളം മേളപ്പെരുമകൾ ഒളിവിതറും മുത്തുക്കുടകൾ
വിരിയുകയായ് താളം മുറുകയായ്
നെഞ്ചകമാകെ നിറഞ്ഞ മനസ്സുകൾ മംഗളമോതുകയായ്
അരിമഞ്ഞൾക്കുറിയണിയുന്നു സൗഭാഗ്യതാലം
തിരുനന്താർ വിളക്കേ പൊലിക പൊലിക പൊലിക
അണിയല കൊടിയില പൂവില നാക്കില അരിയെറിഞ്ഞു വരവായ്
തിരുനന്താർ വിളക്കേ പൊലിക പൊലിക പൊലിക
(നിറദീപം ചാർത്തി ..)

Song details

വർഷം: 2014

സംഗീതം: കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ

ഗാനരചന: രമേശ്‌ കാവിൽ, യു പ്രസന്നകുമാർ, ഡോ പ്രശാന്ത് കൃഷ്ണ

ഗായകർ: എം ജി ശ്രീകുമാർ

വിശദവിവരങ്ങൾ: ഗോപകുമാർ

Album: പേടിത്തൊണ്ടൻ