Malayalam lyrics
കല്യാണമോതിരം കൈമാറും നേരം കള്ളക്കണ്ണങ്ങോട്ടു നീട്ടിയില്ലേ കള്ളിയെപ്പോലെ നീ നോക്കിയില്ലേ! ഉല്‍ക്കണ്ഠയെന്തിനോ ഉല്‍ക്കണ്ഠയെന്തിനോ കല്‍ക്കണ്ടമാണുനിന്‍ കാട്ടുരാജ! നല്ല കല്‍ക്കണ്ടം നല്ലകല്‍ക്കണ്ടമാണു നിന്റെ കാട്ടുരാജ! എല്ലാര്‍ക്കും പാഴ്‌മുളയെന്നു തോന്നി പുല്ലാംകുഴലെന്നെനിക്കു തോന്നി പുന്നാരപ്പാട്ടിനാല്‍ പൂമാല ചാര്‍ത്തിടും പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞൂ അവന്‍ പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞു കട്ടിയിരുമ്പൊത്ത നെഞ്ചിനുള്ളില്‍ കനകം വിളയുന്ന മണ്ണുകണ്ടേ കണ്ണീരൊഴുക്കിയാ മണ്ണും നനച്ചൊരു മാതളപൂന്തോട്ടം ഞാന്‍ വളര്‍ത്തും അതില്‍ മധുരക്കിനാവുകള്‍ പൂത്തുനില്‍ക്കും
Song information
വർഷം: 1964
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: അംബിക സുകുമാരൻ, അടൂർ പങ്കജം
വരികൾ: ശ്രീദേവി, സൂസി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ആദ്യകിരണങ്ങൾ
Explore this song
- Film / album: ആദ്യകിരണങ്ങൾ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ