Malayalam lyrics
കളഭക്കുറി ചാര്‍ത്തണ്ടേ കതിരോലകള്‍ പൂമാലേം ചാര്‍ത്തണ്ടേ ഓ....ചാര്‍ത്തണ്ടേ..... മഴവില്ലു കുലച്ചെയ്യും മലരമ്പിന്‍ ചേലൊത്തു് പായുമ്പോള്‍...ഓ പായുമ്പോള്‍ ആടിവാ...ഇനി മാലോകരെല്ലാരും പാടി വാ മയില്‍വാഹനം പോരുന്നേ..പായുവാന്‍ ശരവേഗത്തിലെമ്പാടും പായുവാന്‍ മണിത്തേരൊന്നു പോരുന്നേ... ഓ ..ഓ ...വരൂ...വരൂ...വരൂ..... (കളഭക്കുറി.....) പന്തീരാംകാവിലമ്മേം കണ്ടില്ലേ പന്തീരടീം തൊഴുതു പോന്നില്ലേ കല്യാണവീടുകളില്‍ പോയേ വാ .... പൊന്നോണച്ചന്തകളില്‍ പോയേ വാ .... ഓടിപ്പോയ്...ഓടിപ്പോയ്...എല്ലാര്‍ക്കും കൈനീട്ടം നല്ലോണം പൊന്നോണം കൊണ്ടേ വാ..... ഓടിപ്പോയ്...ഓടിപ്പോയ്...എല്ലാര്‍ക്കും കൈനീട്ടം നല്ലോണം പൊന്നോണം കൊണ്ടേ വാ..... (കളഭക്കുറി.....) പോന്നോടു് മേഞ്ഞുള്ളൊരു വീടുണ്ടേ ആ വീട്ടില്‍ പൊന്‍ നിറയും പത്തായം ആലോലം തങ്കപ്പടി ഊഞ്ഞാലും ആടിക്കാര്‍ മാഞ്ഞേപോയ് ഓണം വാ... ഓടിച്ചെന്നെന്നുണ്ണി കൈതൊട്ടാലീമണ്ണും ഓലോലം കണ്ണഞ്ചും പൊന്നാകും ഓടിച്ചെന്നെന്നുണ്ണി കൈതൊട്ടാലീമണ്ണും ഓലോലം കണ്ണഞ്ചും പൊന്നാകും (കളഭക്കുറി.....)
Song video
Song details
വർഷം: 1992
സംഗീതം: മോഹൻ സിതാര
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, കോറസ്
വിശദവിവരങ്ങൾ: സണ്ണി
വിഡിയോ: ഗാനസ്നേഹി
Album: പൊന്നാരംതോട്ടത്തെ രാജാവു്
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: പൊന്നാരംതോട്ടത്തെ രാജാവു്
- Composer: മോഹൻ സിതാര
- Lyricist: ഓ എൻ വി കുറുപ്പ്