Malayalam lyrics
കാറ്റില്‍ ചുഴലിക്കാറ്റില്‍ കാലം സ്വപ്നങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചത് കടലാസുകൊട്ടാരമായിരുന്നു ചന്ദ്രകിരണങ്ങള്‍ തറയില്‍ വിരിച്ചു സന്ധ്യകള്‍ ചുമരിന്നു ചായമിട്ടു അപ്സരസ്സേ നീ വരുമെന്നോര്ത്തുഞാന് അങ്കണമാകേ അലങ്കരിച്ചു വന്നില്ല സഖി വന്നില്ല എന്റെ അന്തഃപുരത്തിലിരുന്നില്ല നല്ലനാള് നോക്കി ഗൃഹപ്രവേശത്തിനു നമ്മളൊന്നിച്ചെത്ര കാത്തിരുന്നു പൂമുഖപ്പന്തലില് മോതിരം മാറുവാന്‍ നാമെത്രകാലം തപസ്സിരുന്നു വരില്ല ഇനി വരില്ല എന്നെ മന്ദസ്മിതത്തില്‍ പൊതിയില്ല
Song video
Song details
വർഷം: 1971
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കമുകറ പുരുഷോത്തമൻ, എസ് ജാനകി
വിശദവിവരങ്ങൾ: വേണു
Album: പുത്തൻ വീട്
- Singer: കമുകറ പുരുഷോത്തമൻ
- Singer: എസ് ജാനകി
- Film / album: പുത്തൻ വീട്
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ