Malayalam lyrics
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ മാധവാ മനോഹരാ വാസുദേവാ.... കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ.... തീതിന്നും ഹൃദയത്തിന്നഴല്‍നീക്കാനെഴുന്നെള്ളും താര്‍മാതിന്നകക്കാമ്പേ ഗോകുലപാലാ കരള്‍പൊട്ടിക്കരയുമ്പോള്‍ ഇരുളിന്‍ ഞാനുഴലുമ്പോള്‍ കരകേറ്റിത്തരേണമേ മഞ്ജുളശീലാ കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ........... കാലത്തിന്‍ കനലില്‍ ഈ വനമുല്ല കരിയുന്നു കാരുണ്യക്കടലേ നീ കനിയേണമേ ആശിക്കാനഴല്‍ മാത്രം ജീവിക്കാനിരുള്‍ മാത്രം ഗോവിന്ദ ഭവാനാണെന്‍ ജീവിതസ്പന്ദം കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ കാമദമൃദുശീലാ.......
Song video
Song details
വർഷം: 1968
സംഗീതം: കെ വി ജോബ്, ജോർജ്ജ്
ഗാനരചന: എസ് സുകുമാരൻ, ശാന്തകുമാർ
ഗായകർ: പി ലീല
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: വേണു
Album: പെങ്ങൾ
- Singer: പി ലീല
- Film / album: പെങ്ങൾ
- Composer: കെ വി ജോബ്, ജോർജ്ജ്
- Lyricist: എസ് സുകുമാരൻ
- Lyricist: ശാന്തകുമാർ