Malayalam lyrics
ജാലകങ്ങള്‍ മൂടിയെങ്ങോ നീയകന്നു പോയി.. നീയകന്നു പോയി (2) ഇലപൊഴിയും ശിഖരമോടെന് മോഹമാമരം ഇലപൊഴിയും ശിഖരമോടെന് മോഹമാമരം അങ്കണക്കോടിയിലാലംബ ഹീനമായി നില്ക്കുന്നു മൂകമായി..ശോകമൂകമായി ജാലകങ്ങള്‍ മൂടിയെങ്ങോ നീയകന്നു പോയി.. നീയകന്നു പോയി അകലെനിന്നായിരം കൈകളാല്‍ എന്നെ പൊതിയുന്നു മന്ദസമീരന് (2) ആ കുളിര്ച്ചാമരക്കാറ്റിലൂടോര്മ്മയില് ഇളകുന്നുണ്ടോമനേ..നിന്റെ കാല്സരം (2) ജാലകങ്ങള്‍ മൂടിയെങ്ങോ നീയകന്നു പോയി.. നീയകന്നു പോയി ചുടുനെടുവീര്‍പ്പിന്റെ മേഘങ്ങള്‍ പെയ്യും മഴയാണെന്‍ മിഴിനീരിൻ കായല്‍ (2) കായലിന് മാറിലെ പാമര തോണിയില്‍ അലയുന്നിന്നോമനേ..ഏകനായി ഞാന്‍....ഓ കായലിന് മാറിലെ പാമര തോണിയില്‍ അലയുന്നിന്നോമനേ..ഏകനായി ഞാന്‍ ജാലകങ്ങള്‍ മൂടിയെങ്ങോ നീയകന്നു പോയി.. നീയകന്നു പോയി
Song video
Song details
Music: ശ്യാം
Film/album: ശ്രീധരന്റെ ഒന്നാം തിരുമുറിവ്
- Singer: സി ഒ ആന്റോപി ജയചന്ദ്രൻ
- Film / album: ശ്രീധരന്റെ ഒന്നാം തിരുമുറിവ്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല