Malayalam lyrics
ഇടയരാഗ രമണ ദു:ഖം ഇടറുന്ന ഹൃദയം മൃദുല നാദ ലയങ്ങളിൽ അശ്രു പാദം മറവി തേടും ഓർമ്മകളിൽ ചിറകെഴുന്ന മൌനം മുറിവുണർത്തും നിഴലിലേതോ മിഴിമുനകൾ ( ഇടയ..) കിരണ ചാരു മോഹമേ വിട പറഞ്ഞകന്നു പോയ് വിരഹ ഭാര ചൈത്രവും മറന്നുവോ (2) മദന മാനസങ്ങളേ മലരണിഞ്ഞിടേണ്ടി നീ ചകിത ചന്ദ്രലേഖ മാഞ്ഞൂ മാനം ആർദ്രമായ് മാനം ആർദ്രമായ് ലലലാലാ..ലാലാലാ.. അരികിൽ എന്റെ സ്വപ്നമേ നിറഞ്ഞു നിന്നിടാവൂ നിൻ മനസ്സിൽ എന്റെ സാന്ത്വനം നിലാവു പോൽ കനക ദീപ സന്ധ്യകൾ കതിരിടും നിലങ്ങളിൽ പറയൂ നീ വിരിഞ്ഞൊരീണമായ് അണഞ്ഞുവോ അണഞ്ഞുവോ (ഇടയ...)
Song video
Song details
Music: രവീന്ദ്രൻ
Raaga: ദർബാരികാനഡ
Film/album: അങ്കിൾ ബൺ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അങ്കിൾ ബൺ
- Composer: രവീന്ദ്രൻ
- Lyricist: പഴവിള രമേശൻ