Malayalam lyrics

ഹൃദയദളങ്ങളിൽ പനിനീർ മഴയായ്
ഋതുമതിപ്പൂ ചൂടി വാ
യാമങ്ങൾ പൂക്കും തീരങ്ങൾ തോറും
കനവുകൾ നീ നെയ്തുവാ
(ഹൃദയദളങ്ങളിൽ...)
മോഹങ്ങൾ മീട്ടുന്ന രാഗങ്ങളും
നിൻ മിഴിക്കോണിലെ ദാഹങ്ങളും
ഓമനേ സ്വപ്ന ശ്രീകോവിലിൽ
ഞാൻ നിന്റെ മാദകരാവിൽ
നിവൃതി കേൾക്കും
(ഹൃദയദളങ്ങളിൽ...)
പൂന്തെന്നൽ പാടുന്ന തീരങ്ങളും
പൂമലർതൻ സ്വപ്ന ഗീതങ്ങളും
ഗാനമായ് നിൻ മലർശയ്യയിൽ
ഞാൻ നിന്റെ പൂന്തേൻ ചൊടികളിൽ
പൂക്കളുതിർക്കും
(ഹൃദയദളങ്ങളിൽ...)

Song video

Watch on YouTube

Song details

Music: എ സനിൽ

Film/album: ഒരു പ്രത്യേക അറിയിപ്പ്