Malayalam lyrics
ഹാലെലുയ്യാ ഹല്ലെലുയ്യാ ദൈവത്തിനു സ്തോത്രം ഹാലെലുയ്യാ ഹല്ലെലുയ്യാ മോളിക്കുട്ടി മോളെ താലികെട്ടിൻ താളം മേളം തിത്തിന്നം തിം താരോ ഹാലെലുയ്യാ ഹല്ലെലുയ്യാ മോളിക്കുട്ടി മോളെ താലികെട്ടിൻ താളം മേളം തിത്തിന്നം തിം താരോ ഏദനിലെ പഴം തിന്ന കഥ വെറും സൂത്രം മോളിയുടെ നാണം മാറും ഭാവനയിൽ മാത്രം പെണ്ണിൻ കണ്ണിനുള്ളിൽ സൗദിക്കാരൻ ജോർജ്ജുകുട്ടി മാത്രം കരളിനുള്ളിൽ മണിയറ മധുരങ്ങൾ മാത്രം ഏദനിലെ പഴം തിന്ന കഥ വെറും സൂത്രം മോളിയുടെ നാണം മാറും ഭാവനയിൽ മാത്രം കണ്ണിനുള്ളിൽ സൗദിക്കാരൻ ജോർജ്ജുകുട്ടി മാത്രം കരളിനുള്ളിൽ മണിയറ മധുരങ്ങൾ മാത്രം വീടു വെച്ചു കൂടു വെച്ചു മൂത്ത മകൾ മോളി കൂട്ടിനൊരു മാരനെയും കണ്ടു വെച്ചു കള്ളി ഭാഗ്യമുള്ള ഭാഗ്യവാനീ കുഞ്ഞവറാച്ചാച്ചൻ ഭാഗ്യമുള്ള ഭാഗ്യവാനീ കുഞ്ഞവറാച്ചാച്ചൻ വീടു വെച്ചു കൂടു വെച്ചു മൂത്ത മകൾ മോളി കൂട്ടിനൊരു മാരനെയും കണ്ടു വെച്ചു കള്ളി ഭാഗ്യമുള്ള ഭാഗ്യവാനീ കുഞ്ഞവറാച്ചാച്ചൻ ഭാഗ്യമുള്ള ഭാഗ്യവാനീ കുഞ്ഞവറാച്ചാച്ചൻ അക്കരെപ്പോയ് കാശുവാരും പൊന്നു മരുമക്കൾ സ്വർഗ്ഗമാക്കും നാളിനുള്ളിൽ മുല്ലുമറ്റം ഗ്രാമം വിസ്കിയിൽ തുടിച്ചു നീന്തും കുഞ്ഞവറാൻച്ചാച്ചൻ വീഡിയോയും കണ്ടിരിക്കും മാളികയ്ക്കു മോളിൽ യാത്ര യാത്ര സമയത്തിൻ തേരുരുളും യാത്ര രാത്രിയെലും മണാളനെ തേടിയുള്ള യാത്ര നിദ്ര വന്നു പുണർന്നിട്ടും നിലയ്ക്കാത്ത യാത്ര നിദ്ര വന്നു പുണർന്നിട്ടും നിലയ്ക്കാത്ത യാത്ര നിദ്ര വന്നു പുണർന്നിട്ടും നിലയ്ക്കാത്ത യാത്ര ഹൊയ് ഹൊയ് ഹൊയ് ആനയോഗം മംഗളയോഗം മോളിക്കുട്ടി മോളെ താലികെട്ടിൻ താളം മേളം തിത്തിന്നം തിം താരോ ആനയോഗം മംഗളയോഗം മോളിക്കുട്ടി മോളെ താലികെട്ടിൻ താളം മേളം തിത്തിന്നം തിം താരോ
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: യാത്രയുടെ അന്ത്യം
- Singer: സെൽമ ജോർജ്
- Film / album: യാത്രയുടെ അന്ത്യം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ചെമ്മനം ചാക്കോ