Malayalam lyrics

എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം
പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം.. (2)
പകലിന്‍ താഴ്‍വരയില്‍ രജനിവീഥികളില്‍
ഒരു കിനാവിന്‍ ഇതളുപോലെ ഒഴുകിയൊഴുകി ഞാന്‍
ഇനിയും എത്രനാള്‍ എത്രനാളും.. നിന്നെയും കാത്തിരിയ്ക്കാം
പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം..

ആയിരം നിറമുള്ളൊരീ ദിനം
ആഗ്രഹം തളിരിടും ഉപവനം.. (2)
മന്ദാരത്തിന്‍ പൂന്തണലില്‍ നമുക്കന്തിയോളം മയങ്ങാം
മന്ദാരത്തിന്‍ പൂന്തണലില്‍ നമുക്കന്തിയോളം മയങ്ങാം
മണ്ണില്‍ താരുണ്യമിന്നെന്നുള്ളില്‍
തൂമന്ദസ്മേരത്തില്‍ അങ്കിതം പൂങ്കുലയായ്
എത്രനാള്‍ എത്രനാളും.. നിന്നെയും കാത്തിരിയ്ക്കാം
പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം
ആ ...ആ ..ആ

ചാരുവാം സന്ധ്യാമലര്‍ മിഴി
ചൂടുമീ അഴകിന്‍ പൗര്‍ണ്ണമി .. (2)
തങ്കക്കതിരിന്റെ താമരപ്പൊയ്കയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കാം
തങ്കക്കതിരിന്റെ താമരപ്പൊയ്കയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കാം
വിണ്ണില്‍ ലാവണ്യമിന്നെത്തേറും..
കണ്ണിണയ്ക്കുള്ളിലെ താരകപ്പൂകതിന

എത്രനാള്‍ എത്രനാളും.. നിന്നെയും കാത്തിരിയ്ക്കാം
പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം
പകലിന്‍ താഴ്‍വരയില്‍ രജനിവീഥികളില്‍
ഒരു കിനാവിന്‍ ഇതളു പോലെ ഒഴുകിയൊഴുകി ഞാന്‍
ഇനിയും.. എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം
പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം...

Song video

Watch on YouTube

Song details

Music: എം ജി രാധാകൃഷ്ണൻ

Film/album: മെയ് ദിനം