Malayalam lyrics

കട്ടുറുമ്പേ നിക്കേ നിക്കേ
കാലു രണ്ടും പൊക്കേ പൊക്കേ
കണ്ണു രണ്ടും ചിമ്മേ ചിമ്മേ
മൊട്ടനുറാങ്ക് മൊട്ടനുറാങ്ക്
എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു
നിന്റെ കൂടെ ഞാൻ വരവീലാ - ചുന്ദരാ
വാങ്കിവര് ചാന്ത് ചിന്ദൂരം
(എല്ലാരും...)
ഏക്കിന്റ് പാടത്ത് വേലയുണ്ടേ
നീ താന് പോയ് വരീ വെളുത്തമാമാ (2)
അമ്മയ്ക്കൊരു പുള്ളിച്ചേല വാങ്കി വരേണം
ഏക്കൊരു കരിമഷിയും കൊണ്ടത്തരേണം (2)
തപ്പു കൊട്ടടി തുടിയെടുക്കെടി പെണ്ണേ പെണ്ണേ
കൊമ്പെടുക്കടി കൊഴലെടുക്കടി മാനേ മയിലേ
ജാങ്ക് ചക്കട ജാങ്ക് ചക്കട ജമ്പാ ജമ്പാ
എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു
നിന്റെ കൂടെ ഞാൻ വരവീലാ - ചുന്ദരാ
വാങ്കിവര് ചാന്ത് ചിന്ദൂരം
ആ.... ആ.. ആ...
കോടമഞ്ഞിറങ്ങുന്ന മേടരാവിൽ
കൊരമ്പക്കുട ചൂടുന്ന പൂനിലാവിൽ (2)
കാട്ടുപെണ്ണേ നിൻ കഴുത്തിൽ താലി ചാർത്താം
കസ്തൂരിക്കവിളിണയിൽ മുത്തമേകാം (2)
അലകൊടിച്ചൊരു കുടിലുവെച്ചിട്ട് വേണേ വേണേ
കൊരവയിട്ടിട്ട് ചുവടു വച്ചിട്ട് മേളം മേളം
ജാങ്ക് ചക്കട ജാങ്ക് ചക്കട ജമ്പാ ജമ്പാ
എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു
തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു
നിന്റെകൂടെ ഞാൻ വരവീലാ - ചുന്ദരാ
വാങ്കിവര് ചാന്ത് ചിന്ദൂരം
(എല്ലാരും...)
കട്ടുറുമ്പേ നിക്കേ നിക്കേ
കാലു രണ്ടും പൊക്കേ പൊക്കേ
ടക്ക് ടക്കട ടക്കേ ടക്കേ
ടക്ക് ടക്കട ടോം...

Song details

വർഷം: 1997

സംഗീതം: ബേണി-ഇഗ്നേഷ്യസ്‌

ഗാനരചന: രാമസിംഹൻ (അലി അക്ബർ)

ഗായകർ: കെ എസ് ചിത്ര

വിശദവിവരങ്ങൾ: ഷക്കീബ് വക്കം

വിഡിയോ: ജയലക്ഷ്മി രവി

Album: ജൂനിയർ മാൻഡ്രേക്ക്