Malayalam lyrics

ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍

ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍

കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം

പധമപ ഗമരിഗ സ്വരലയം നൈവേദ്യം

പോയകാല സ്മൃതികള്‍തന്‍ തണലായ്

നീ വന്നു ..അമൃതം തന്നു..
പുഴയുമാമ്പലും നീരാട്ടുകല്പടവും

പഴയ കോവിലും അരയാലുമാല്‍ത്തറയും

ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ പ്രിയനേ

(ദേവപാദം)

Song video

Watch on YouTube

Song details

വർഷം: 1996

സംഗീതം: എം എം കീരവാണി

ഗാനരചന: എം ഡി രാജേന്ദ്രൻ

ഗായകർ: കെ എസ് ചിത്ര

അഭിനേതാക്കൾ: അരവിന്ദ് സ്വാമി, Ravali (Maithili)

വിശദവിവരങ്ങൾ: സൂസി

Album: ദേവരാഗം