Malayalam lyrics
ചുവന്നപട്ടും തെറ്റിപ്പൂവും മലരും കൊണ്ടുവന്നേ നിനക്കായ് പൂവോടത്തില് അഗ്നി പൂക്കള് കൊണ്ടുവന്നേ കനിഞ്ഞാല് എല്ലാം നല്കും ഉഗ്രരൂപിണിയും ശക്തിരൂപിണിയും രക്തചാമുണ്ഡിയും നീ കയ്യില് ത്രിശൂലം ധരിച്ചും ചിരിച്ചും കാന്തന്റെ മെയ്യോടു ചേര്ന്നാടുമമ്മേ ഓംകാരത്തുടിയില് നിറഞ്ഞാടുമമ്മേ താളം പലതാളം താരാപഥങ്ങള് ആപാദചലനം തകര്ക്കുന്നിതമ്മേ ആനന്ദനടനം തുടങ്ങീടുമമ്മേ കയ്യില് ത്രിശൂലം.......... എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും ആബ്രഹ്മസത്യം ഉണര്ത്തുന്നോരമ്മേ ആധാരശിലയായി വാഴുന്നോരമ്മേ കോപം ശിവനേത്രം കനലാക്കും നേരം ആനെറ്റി അമൃതാല് നനയ്ക്കുന്നോരമ്മേ ആലോല കുളിര്മാല ചാര്ത്തുന്നോരമ്മേ എങ്ങും നിറഞ്ഞും............
Song video
Song details
വർഷം: 1979
സംഗീതം: സലിൽ ചൗധരി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല, കോറസ്
അഭിനേതാക്കൾ: ഉഷാകുമാരി, ശ്രീവിദ്യ, ജയൻ
വിശദവിവരങ്ങൾ: സണ്ണി ജോസഫ്
വിഡിയോ: ഗാനസ്നേഹി
Album: പുതിയ വെളിച്ചം
- Singer: പി സുശീല
- Singer: കോറസ്
- Film / album: പുതിയ വെളിച്ചം
- Composer: സലിൽ ചൗധരി
- Lyricist: ശ്രീകുമാരൻ തമ്പി