Malayalam lyrics
ചുണ്ടത്തെ പുഞ്ചിരി ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി (ചുണ്ടത്തെ) കണ്ടുമുട്ടീടുന്ന കാളനും കൂളനും കൊണ്ടുക്കൊടുത്തേക്കല്ലേ - സുന്ദരീ കൊലച്ചതി ചെയ്തേക്കല്ലേ പണ്ടത്തെ തോഴനീ ചെണ്ടിന്നു ചുറ്റിലും വണ്ടായി ചുറ്റീടുന്നു - രാപ്പകല്‍ വണ്ടായി ചുറ്റീടുന്നു ഓഹോ ഹോ ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി നാലാളെക്കാണുമ്പോള്‍ നാണിച്ചു മണ്ടുന്ന നാരായണക്കിളി കൊച്ചു പെണ്ണേ (നാലാളെ) തോളത്തു മുട്ടുന്ന നീലച്ച ലോലാക്ക് താളത്തിലാടും നേരം എന്തൊരു ഹാലാണു കണ്ടു നിക്കാന്‍ (തോളത്തു) കന്നിവെയിലിലെ അന്നനടക്കാരീ നിന്നെ ഞാന്‍ സ്വന്തമാക്കും - എന്റെയീ കണ്ണാണേ സ്വന്തമാക്കും ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി (ചുണ്ടത്തെ)
Song video
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ഹാസ്യം
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വരികൾ: പാർവതി വേണുഗോപാൽ, സൂസി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: പൊയ്മുഖങ്ങൾ
- Singer: കെ ജെ യേശുദാസ്
- Film / album: പൊയ്മുഖങ്ങൾ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ