Malayalam lyrics
ചെങ്കനലാഴിയിൽ വെന്തുരുകും ജന്മസങ്കടം പോറ്റും നിലവിളികൾ (2) പാരെഴും നിറദീപം പാലമൃതൂട്ടിയ പാലാഴി വിളക്കുകൾ കണ്ണടച്ചു എന്തിനീ അണിയലം എന്തിനീ ചായില്യം നെഞ്ചെരിയുന്നോരീ വരവിളികൾ (2) എന്തിനീ തലപ്പാളി എന്തിനീ ചിലമ്പുകൾ എന്തിന് കേറീടും രൗദ്രഭാവം ഇലയും കുറിയും വെറ്റിലടയ്ക്കയും തിരുമുന്നിൽ വച്ചു സ്തുതിക്കുന്നു ദൈവേ (2) നാവു മനസ്സും ഒന്നെന്നറിഞ്ഞെന്റെ നേരും കിനാവും കൈക്കൊള്ളണമേ
Song details
വർഷം: 2014
സംഗീതം: കാഞ്ഞങ്ങാട് രാമചന്ദ്രൻ
ഗാനരചന: രമേശ് കാവിൽ, യു പ്രസന്നകുമാർ, ഡോ പ്രശാന്ത് കൃഷ്ണ
ഗായകർ: കാഞ്ഞങ്ങാട് രാമചന്ദ്രൻ
വിശദവിവരങ്ങൾ: ഗോപകുമാർ
Album: പേടിത്തൊണ്ടൻ
- Singer: കാഞ്ഞങ്ങാട് രാമചന്ദ്രൻ
- Film / album: പേടിത്തൊണ്ടൻ
- Composer: കാഞ്ഞങ്ങാട് രാമചന്ദ്രൻ
- Lyricist: രമേശ് കാവിൽ
- Lyricist: യു പ്രസന്നകുമാർ
- Lyricist: ഡോ പ്രശാന്ത് കൃഷ്ണ